Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ..kamalaa surayya

[ കമലാ സുരയ്യ യാത്രയായി. അവരുടെ തീരുമാനങ്ങള്‍ -എഴുത്തിലായാലും ജീവിതത്തിലായാലും അവരുടെ മാത്രമായിരുന്നു. ചരമക്കുറിപ്പുകളെഴുതി കാത്തിരിക്കുന്ന പത്രക്കാരെപ്പോലും പറ്റിച്ചു പാതിരാ കഴിഞ്ഞവര്‍ പടിയിറങ്ങിയപ്പോള്‍ ഒരുപാടു സമസ്യകള്‍ ബാക്കിയാവുന്നു. മതംമാറ്റമെന്ന കടുംകൈ ചെയ്യുമ്പോഴും 'അ'സാംസ്കാരിക കേരളം അവരോട് പ്രതികരിച്ചത് വിവാദങ്ങളിലൂടെയായിരുന്നു. ഭീകരവാദത്തിന്റെ മറുപേരായി ചിത്രീകരിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്കായിരുന്നില്ലേ അവര്‍ ചെന്നത്. ആ പശ്ചാത്തലത്തിലെഴുതിയതാണീ കവിത. ]

സുറയ്യാ....................
ഏത് നരക കേദാരങ്ങള്‍ കാട്ടി
ഭീഷണിപ്പെടുത്തിയപ്പോഴാണ്
സ്വര്‍ഗ്ഗ സൌഭാഗ്യങ്ങള്‍ പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ്
നീയീ കടുംകൈ ചെയ്തത് ?
എന്തൊക്കെ നീ നഷ്ടപ്പെടുത്തി !
എന്തെങ്കിലും നേടാനായോ നിനക്ക് ?
ഇന്നലെ, എന്റെ സെക്യുലര്‍ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു
താടിയും തലപ്പാവും വെച്ചൊരു മത പുരോഹിതന്‍
വശീകരിച്ചു വീഴ്ത്തിയതാണ് നിന്നെയെന്ന്
നിന്നെ അറിയാമായിരുന്നതുകൊണ്‍് ഞാനത് വിശ്വസിച്ചില്ല.
നിന്നെ മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്‍്
ഞാനത് നിഷേധിച്ചുമില്ല
നിന്റെ വരികളിലെ നേരും നുണയും തിരിച്ചറിയാന്‍
ഞങ്ങള്‍ക്കാവില്ല
കഥകളിലെ കഥയേതെന്നും ജീവിതമേതെന്നും
എന്നും ഒരു ദുരൂഹതയായിരുന്നല്ലോ നീ
നീ തന്നെ ഒരു സമസ്യയാണല്ലോ -
ഇന്നും..........എന്നും.
സുറയ്യാ.....................


ഞാനെന്നെപ്പറ്റി പറയട്ടെ
ജന്‍മം കൊണ്‍ടെനിക്ക് വീണു കിട്ടിയ
സൌഭാഗ്യമെന്ന് ഞാനഭിമാനിച്ചിരുന്ന
പേര് പോലുമെനിക്ക് ഭാരമാവുന്നു.
വഴിയോരങ്ങളില്‍ ഞാന്‍ നടന്നു നീങ്ങുമ്പോള്‍
എന്റെ ചുവടുവെയ്പുകള്‍ക്ക് പിറകെ
പതുങ്ങിയ കാലൊച്ചകള്‍
അവരെന്നെ പിന്തുടരുകയാണ്
മത പാഠശാലകളില്‍ ഞാനുരുവിട്ടു പഠിച്ചതൊക്കെ
ഭീകരതയാണെന്ന് !
പള്ളി മിനാരങ്ങളില്‍ നിന്ന്
സമാധാനത്തിലേക്ക് വരൂ എന്ന വിളികേട്ട്
ഞാന്‍ ചെല്ലുന്നത് അടി തടവു പഠിക്കാനാണെന്ന് !
ഞാനെന്റെ പേര് തന്നെ മാറ്റണമെന്ന് !!
എല്ലാം എനിക്കിവിടെ ഭാരമാവുകയാണ്
എടുത്താല്‍ പൊങ്ങാത്ത ഈ തല

നിറവയര്‍ കീറി പുറത്തെടുത്ത കുഞ്ഞിന്റെ ജഡം -
കാണാന്‍ പാടില്ലാത്ത ഈ കണ്ണുകള്‍
പീഢിപ്പിക്കപ്പെടുന്ന സോദരിമാരുടെ രോദനം -
കേള്‍ക്കാന്‍ പാടില്ലാത്ത ഈ ചെവികള്‍
അരുതെന്നുരിയാടാന്‍ ധൈര്യം നഷ്ടപ്പെട്ട നാക്ക്
തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക്.
സുറയ്യാ........
സത്യം പറയൂ, നീയെന്തിനിത് ചെയ്തൂ ?
എവിടെ, നിന്റെ സ്തോത്രങ്ങള്‍ പാടാറുണ്ടായിരുന്ന ആരാധകര്‍
എപ്പോഴെങ്കിലും നീയവരുടെ മുന്നില്‍ ചെന്നുപെട്ടാല്‍
ഒഴിഞ്ഞുമാറുന്നത് കാണുമ്പോള്‍
നിനക്ക് ദുഃഖം തോന്നാറുണ്ടോ !?
അവരിപ്പോഴും പറയാറുണ്ടോ -
നിനക്കിത് വേണ്ടായിരുന്നെന്ന്
നിറതിങ്കള്‍ തോല്‍ക്കുന്ന മുഖത്തൊരു നറുപുഞ്ചിരികൊണ്ടണ്‍്
നീയവര്‍ക്ക് മറുപടി കൊടുക്കാറുണ്ടോ ? 

No comments:

Post a Comment